SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.57 PM IST

കോട്ടയത്ത് മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

murder-case

കോട്ടയം: മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. കുട്ടിക്കൽ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കൊലപ്പെടുത്തിയത്. പന്ത്രണ്ടുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

കഴുത്തിൽ ഷാൾ മുറുക്കിയാണ് ലൈജീന മകളെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം കിണറ്റിൽ ചാടിയ ലൈജീനയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. യുവതി തന്നെയാണ് മകളെ കൊലപ്പെടുത്തിയ വിവരം ഇവരെ അറിയിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് നാട്ടുകാ‌ർ പറഞ്ഞു. ഷെമീർ വിദേശത്താണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MURDER CASE, KOTTAYAM, LEJINA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.