ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 50,040 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,248 ആയി ഉയർന്നു.
ആകെ രോഗികൾ 3.02 കോടി . ഇതിൽ 3.95 ലക്ഷം പേർ മരിച്ചു.64,818 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 5,95,565 പേർ ഇനി ചികിത്സയിൽ തുടരുന്നു. തുടർച്ചയായ 45ാം ദിവസമാണ് രോഗികളേക്കാൾ കൂടുതൽ രോഗമുക്തി സ്ഥിരീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |