SignIn
Kerala Kaumudi Online
Saturday, 20 April 2024 6.08 AM IST

സജന്റെ ഒളിമ്പിക് നേട്ടത്തിൽ അഭിമാനത്തോടെ നന്ദിയോടും

photo1

പാലോട്: ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടിയ നീന്തൽ താരം സജൻ പ്രകാശിന്റെ നേട്ടത്തിൽ നന്ദിയോട് എന്ന കൊച്ചുഗ്രാമവും ആഹ്ളാദത്തിലാണ്. സജന്റെ കോച്ച് നന്ദിയോട് സ്വദേശിയും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പ്രദീപ് കുമാറാണ്. നന്ദിയോട് എന്ന കൊച്ചുഗ്രാമത്തിലെ നൂറ് കണക്കിന് യുവാക്കൾക്ക് തൊഴിൽ നേടികൊടുത്ത പച്ച നീന്തൽകുളത്തിൽ പരിശീലിച്ചിട്ടുള്ള നീന്തൽ താരമാണ് സജൻ. നാഷണൽ ഗെയിംസിനു വേണ്ടിയാണ് സജൻ പച്ച നീന്തൽകുളത്തിൽ പരിശീലനം നടത്തിയത്. ഈ മത്സരത്തിൽ നിന്നും 6 സ്വർണവും 3 വെള്ളിയും നേടിയ സജന് കേരള പൊലീസിൽ സർക്കിൾ ഇൻസ്പെക്ടറായി സർക്കാർ ജോലി നൽകി. പന്ത്രണ്ട് വർഷമായി പ്രദീപ് കുമാറിന്റെ കീഴിലാണ് സജൻ പരിശീലിക്കുന്നത്. ഇടുക്കി സ്വദേശിയാണെങ്കിലും നന്ദിയോട്ടുകാർക്ക് സുപരിചിതനാണ് ഇദ്ദേഹം. കേരളത്തിൽ എത്തുമ്പോഴെല്ലാം നന്ദിയോട് എത്തുന്നതിന് സമയം കണ്ടെത്താറുണ്ട്. നന്ദിയോട് ഫൈറ്റേഴ്സ് നീന്തൽ ക്ലബിലെ കുരുന്നുകൾക്ക് പരിശീലനം നൽകാറുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, PALODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.