SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.15 AM IST

പുൽക്കോർട്ടിന് പിന്നെയും തീപിടിക്കട്ടെ

wibledon

കൊവിഡ് കവർന്ന ഒരു വർഷത്തിന് ശേഷം വിംബിൾഡൺ ടെന്നിസ് വീണ്ടും ഇന്നുമുതൽ

ലണ്ടൻ : കൊവിഡ് കാരണം കഴിഞ്ഞ വർഷം ഉപേക്ഷിച്ച പുൽക്കോർട്ടിലെ ഏക ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റ് വിംബിൾഡണിന് ഇന്ന് വീണ്ടും തുടക്കമാകുന്നു. വിംബിൾഡൺ ഒഴികെയുള്ള ഗ്രാൻസ്ളാമുകൾ കാലം തെറ്റിയെങ്കിലും കഴിഞ്ഞ വർഷം നടന്നിരുന്നു.എന്നാൽ ലണ്ടനിലെ ആൾ ഇംഗ്ളണ്ട് ക്ളബ് ആതിഥ്യം വഹിക്കുന്ന വിംബിൾഡൺ റദ്ദാക്കാനാണ് സംഘാടകർ തീരുമാനിച്ചത്. ആധുനിക കാലഘട്ടത്തിൽ ആദ്യമായാണ് വിംബിൾഡൺ റദ്ദാക്കപ്പെട്ടത്.

ഇക്കുറി കാണികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് ടൂർണമെന്റ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ പകുതിപ്പേർക്കാണ് പ്രവേശനം.ഫൈനൽ നിറഞ്ഞ സ്റ്റേഡിയത്തിൽ നടത്താനാകുമെന്നാണ് പ്രതീക്ഷ. കൊവിഡും ആരോഗ്യപരമായ കാരണങ്ങളും മുൻനിറുത്തി പല പ്രമുഖരും പിൻമാറിയിട്ടുണ്ടെങ്കിലും മുൻ നിരക്കാരായ റോജർ ഫെഡറർ,നൊവാക്ക് ജോക്കോവിച്ച്,സെറീന വില്യംസ്, ഇഗ ഷ്വാംടെക്ക് തുടങ്ങിയവരുടെ സാന്നിദ്ധ്യം ആവേശം പകരും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WIBLEDON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.