ചേർത്തല: കൊവിഡ് കാലത്ത് ആരോഗ്യ ബോധവത്കരണത്തിലൂടെ ജനങ്ങളെ സജ്ജരാക്കുന്നതിലൂടെ ശ്രദ്ധേയനായ ബേബി തോമസിന് ആദരം. 26 വർഷമായി ചെറുതന, പാണാവള്ളി, മുഹമ്മ, തണ്ണീർമുക്കം, കഞ്ഞിക്കുഴി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഹരിപ്പാട്, ചേർത്തല താലൂക്ക് ആശുപത്രികളിലും ശ്രദ്ധേയമായ ജില്ലാതല ആരോഗ്യ പരിപാടികൾ നടത്തി ആരോഗ്യ ബോധവത്കരണ സന്ദേശ പ്രചാരണം നടത്തുന്ന ബേബി തോമസിന് മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറം കൂട്ടായ്മയാണ് ആദരം സംഘടിപ്പിച്ചത്. ചേർത്തല പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് ബേബി തോമസിനെ ആദരിച്ചു. സി.പി.ഷാജി മുഹമ്മ, ചേർത്തല രാജൻ,കെ.കെ.ആർ കായിപ്പുറം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |