തിരുവനന്തപുരം: സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിൽ തിരക്ക് കുറഞ്ഞ റൂട്ടുകളിൽ ചുരുങ്ങിയത് 30 പേർക്ക് യാത്ര ചെയ്യാവുന്ന 4 ബോട്ടുകളാണ് സോളാർ ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തുന്നതിനായി മാറ്റുന്നത്. അതുവഴി പരിസ്ഥിതി സൗഹാർദ്ദവും ചെലവ് കുറഞ്ഞതുമായ സർവീസുകൾ നടത്തി മേഖലയെ ലാഭത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി 10 കോടി രൂപയുടെ ഭരണാനുമതി നൽകി കഴിഞ്ഞു. ടെൻഡർ നടപടി ഉടൻ ആരംഭിക്കുമെന്നും 18 മാസം കൊണ്ട് പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |