SignIn
Kerala Kaumudi Online
Friday, 29 March 2024 12.44 AM IST

ഗുരുവചസ് ഓൺലൈൻ പ്രസംഗ മത്സര വിജയികൾ

winners

കൊല്ലം: എസ്.എൻ.ഡി.പി യോഗം സൈബർ സേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗുരുവചസ് ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന സമാപന സമ്മേളനം എസ്.എൻ ട്രസ്റ്റ്‌ ബോർഡ്‌ അംഗം പ്രീതി നടേശൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ പത്ത് യൂണിയനുകളിൽ നിന്നുള്ള മത്സരാർത്ഥികളിൽ അഞ്ജന.എസ്. ബാബു (ഒന്നാം വർഷ ഇക്കണോമിക്സ്, എസ്.എൻ വനിതാ കോളേജ്, കൊല്ലം) ഒന്നാം സ്ഥാനം നേടി. അനാമിക സന്തോഷ്‌ (പത്താം ക്ലാസ്, ശ്രീശ്രീ അക്കാദമി, എഴുകോൺ), ശീതൾ അജിത്ത് (ഒൻപതാം ക്ലാസ്, എസ്.എൻ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സൈബർ സേന ജില്ലാ ചെയർമാൻ രഞ്ജിത്ത് കണ്ടച്ചിറ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ്‌ ട്രഷറർ ഡോ. ജി. ജയദേവൻ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ്‌ പച്ചയിൽ സന്ദീപ്, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, എസ്.എൻ ട്രസ്റ്റ്‌ ബോർഡ്‌ അംഗം പ്രൊഫ. അനിത ശങ്കർ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് രവീന്ദ്രൻ, സൈബർസേന കേന്ദ്ര സമിതി ജോ. കൺവീനർ ബിനു സുരേന്ദ്രൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മ സോമരാജൻ, സൈബർസേന ജില്ലാ ജോ. കൺവീനർ ജി. അനൂപ് എന്നിവർ പങ്കെടുത്തു. സൈബർസേന ജില്ലാ വൈസ് ചെയർമാൻ റെജി.വി. അമ്പാടി സ്വാഗതവും എക്സി. കമ്മിറ്റി അംഗം എൽ. അനിൽ കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.