വണ്ടൂർ പൊലീസ് കേസെടുത്തു
മലപ്പുറം: വണ്ടൂർ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കി. ചേന്നംകുളങ്ങര സ്വദേശിയായ ഷമീറിനെതിരെ വണ്ടൂർ പോലീസ് കേസെടുത്തു. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇയാൾ രാത്രിയിൽ ഇറക്കിവിട്ടത്. ഷമീർ മദ്യപിച്ച് ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെതിരെ ഗാർഹിക പീഡനത്തിനും മർദ്ദനത്തിനും കേസുകളെടുത്തു. മലപ്പുറം സ്നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോൾ ഉളളത്. ഇയാൾ വേറെയും വിവാഹം ചെയ്തയാളാണ്. മുതുവല്ലൂർ ഭാഗത്താണ് പണ്ട് താമസിച്ചിരുന്നതെന്നും സമീപകാലത്താണ് തങ്ങളുടെ സ്റ്റേഷൻ ലിമിറ്റിലേക്ക് വന്നതെന്നും പൊലീസ് പറഞ്ഞു. പുകയില്ലാത്ത അടുപ്പ് നിർമ്മാണ തൊഴിലാളിയാണ് ഷമീർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |