ന്യൂഡൽഹി:സമൂഹ മാദ്ധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലും ജഡ്ജിമാർക്കെതിരെ മോശം പരാമർശം നടത്തുന്ന അഭിഭാഷകരെ നിയന്ത്രിക്കാൻ ബാർകൗൺസിൽ.
പ്രിന്റ്, ഇലക്ട്രോണിക്, സമൂഹ മാദ്ധ്യമങ്ങളിൽ ജഡ്ജിമാർക്കെതിരെ മോശം പരാമർശം നടത്തിയാൽ അത് ബാർ കൗൺസിലിനെതിരായ നീക്കമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. അഡ്വക്കേറ്റ് ആക്ടിലെ 35 അല്ലെങ്കിൽ 36 വകുപ്പ് പ്രകാരം നടപടിയുണ്ടാകും.
ബാർ കൗൺസിലിനെതിരെയും അതിന്റെ ചുമതലക്കാർക്കെതിരെയും വിമർശനം ഉന്നയിക്കുന്നതിനും വിലക്കുണ്ട്. ചട്ടങ്ങൾ ലംഘിച്ചാൽ ബാർ കൗൺസിൽ അംഗത്വം സസ്പെൻഡ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |