പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കൽ വ്ലാത്താങ്കര കൊടിത്തറ വീട്ടിൽ പ്രമോദാണ് (36) പിടിയിലായത്. ഇയാളുടെ വീടിന് ഒരു കിലോമീറ്ററിനടുത്തുള്ള വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചേ 12.15 ഓടെയാണ് പെൺകുട്ടിക്ക് നേരെ അക്രമം നടന്നത്. പെൺകുട്ടി വീടിന് പുറത്തുള്ള ടോയ്ലെറ്റിലേക്ക് പോയ സമയത്ത് ഇരുട്ടിൽ ഒളിച്ചിരുന്ന പ്രതി കുട്ടിയുടെ വായപ്പൊത്തി വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പാറശാല പൊലീസിന് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാറശാല എച്ച്.എസ്.ഒ ഇ.കെ. സോൾജിമോൻ, സബ് ഇൻസ്പെക്ടർ ശ്രീജിത് ജനാർദ്ദനൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഫോട്ടോ: അറസ്റ്റിലായ പ്രതി പ്രമോദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |