കൊല്ലം: കേരള സർക്കാരും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന കേരള ചിക്കന്റെ നഗരസഭാ പരിധിയിലെ ആദ്യ വിപണന കേന്ദ്രം ചിന്നക്കട വൈ.എം.സി.എ റോഡിൽ ആരംഭിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഹോർമോൺ രഹിത ഇറച്ചി കോഴികൾ മിതമായ വിലയിൽ നൽകുന്നതിനും കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. കുടുംബശ്രീ ഫാമുകളിൽ വളർത്തുന്ന ഇറച്ചിക്കോഴികളാണ് വിൽക്കുന്നത്.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. ജയൻ, എൻ.കെ. സവാദ്, കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷ ബീമ, എ.ഡി.എസ് അംഗം ലീല, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എ.ജി. സന്തോഷ്, അസി. കോ ഓർഡിനേറ്റർ ശ്യാം.ജി. നായർ, ബ്ലോക്ക് കോ ഓർഡിനേറ്റർ മായാ ദേവി, കേരള ചിക്കൻ കോ ഓർഡിനേറ്റർ വിദ്യ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |