തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് വനഭൂമി ലഭ്യമാക്കുന്നതിനക്കുറിച്ചും കുടിവെള്ള പദ്ധതികളെക്കുറിച്ചും മന്ത്രിതല യോഗങ്ങൾ ചേർന്നു. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ , ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുമായി ചേംബറിൽ വെവ്വേറെ യോഗങ്ങൾ ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗങ്ങളിൽ സംബന്ധിച്ചു. ചർച്ച ഇന്നും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |