ആലപ്പുഴ: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തോടടുത്തു. ഇന്നലെ ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ മരിച്ചവരുടെ എണ്ണം 997 ആയി. ആദ്യഘട്ടത്തിൽ 447 പേരാണ് മരിച്ചതെങ്കിൽ രണ്ടാം ഘട്ടത്തിൽ മൂന്ന് മാസം കൊണ്ട് 500പേരുടെ ജീവൻ നഷ്ടമായി. ഇന്നലെ വരെ 1,97,724 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 8.48 ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകി. 62,2440 പേർ ആദ്യ ഡോസെടുത്തു. 2,26,254 പേർ രണ്ടു ഡോസുമെടുത്തു.
ഇന്നലെ 451 പേർ
ജില്ലയിൽ ഇന്നലെ 451 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7953 ആയി. 9.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |