ലണ്ടൻ : വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറിൽ നിന്ന് കടുത്ത വെല്ലുവിളി നേരിട്ട നൊവാക്കിന് ആദ്യ സെറ്റ് നഷ്ടമായിരുന്നു. നാലാം സെറ്റിലാണ് വിജയം കണ്ടത്. സ്കോർ : 4-6,6-1,6-2,6-2. വനിതാ വിഭാഗം സിംഗിൾസ് ആദ്യ റൗണ്ടിൽ ആര്യന സബലേങ്ക 6-1,6-4ന് മോണിക്ക നിക്കോളസ്ക്യൂവിനെ തോൽപ്പിച്ചു.മഴ കാരണം ആദ്യദിനമായ ഇന്നലെ 16 മത്സരങ്ങൾ മാറ്റിവയ്ക്കേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |