കോപ്പ അമേരിക്കയിൽ ബ്രസീലിനെ 1-1ന് സമനിലയിൽ തളച്ച് ഇക്വഡോർ
റിയോ ഡി ജനീറോ∙ സൂപ്പർ താരങ്ങളായ നെയ്മർക്കും ഗബ്രിയേൽ ജീസസിനും തിയാഗോ സിൽവയ്ക്കും വിശ്രമം നൽകി ഇറങ്ങിയ ബ്രസീലിനെ കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സമനിലയിൽ പിടിച്ച് ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. 37-ാം മിനട്ടിൽ എദർ മിലിറ്റാവോയോയുടെ ഗോളിൽ ലീഡ് നേടിയ ബ്രസീലിനെ 53-ാം മിനിട്ടിൽ ഏയ്ഞ്ചൽ മെനയുടെ ഗോളിലാണ് ഇക്വഡോർ തളച്ചത്.
തുടർച്ചയായ 10 ജയങ്ങൾക്കു ശേഷം സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായിത്തന്നെ ബ്രസീൽ ക്വാർട്ടറിനു യോഗ്യത നേടിയിട്ടുണ്ട്. സമനിലയോടെ ഇക്വഡോറും ക്വാർട്ടറിലെത്തി.ഇന്നലെ പുലർച്ചെ നടന്ന മറ്റൊരു മത്സരത്തിൽ വെനസ്വേലയെ 1–0നു കീഴടക്കിയ പെറുവും ക്വാർട്ടർ ഉറപ്പിച്ചു. ആന്ദ്രേ കാരില്ലോയാണു പെറുവിന്റെ സ്കോറർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |