ഒന്നരലക്ഷം ഡോസ് വാക്സിൻ കൂടി എത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് 18 ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കും. ഇതു സംബന്ധിച്ചുള്ള സർക്കാരിന്റെ ഉത്തരവ് പ്രകാരം കൊവിൻ പോർട്ടൽ അപ്ഡേറ്റ് ചെയ്യുന്നതോടെ ഇന്നുമുതൽ മുൻഗണന നോക്കാതെ 18ന് മുകളിലുള്ളവർക്കും വാക്സിൻ ലഭ്യമാകും. എല്ലാവർക്കും വാക്സിൻ നൽകുമ്പോഴും മുൻഗണന തുടരുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിൻ എടുക്കുന്നതിനായി കൊവിൻ വെബ് സൈറ്റിൽ (https://www.cowin.gov.in) രജിസ്റ്റർ ചെയ്ത് സ്ലോട്ട് തിരഞ്ഞെടുക്കണം. രജിസ്റ്റർ ചെയ്ത് സ്ലോട്ട് എടുക്കാതെ വാക്സിനേഷൻ സെന്ററുകളിൽ എത്തരുതെന്നും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തിന് 1,56,650 ഡോസ് കൊവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 53,500 ഡോസ് എറണാകുളത്ത് 61,150 ഡോസ് കോഴിക്കോട് 42,000 ഡോസ് എന്നിങ്ങനെയാണ് ലഭ്യമായ വാക്സിൻ. ഇതോടെ സംസ്ഥാനത്ത് 1,30,38,940 ഡോസ് വാക്സിനാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |