SignIn
Kerala Kaumudi Online
Friday, 29 March 2024 11.31 AM IST

സ്പെയ്ൻ സൂപ്പറാ... ! ക്രൊയേഷ്യയെ 5-3ന് കീഴടക്കി സ്പെയ്ൻ യൂറോ കപ്പ് ക്വാർട്ടറിൽ

spain

ക്രൊയേഷ്യയെ 5-3ന് കീഴടക്കി സ്പെയ്ൻ യൂറോ കപ്പ് ക്വാർട്ടറിൽ

കോപ്പൻ ഹേഗൻ : അടിയും തിരിച്ചടിയുമായി എട്ടുഗോളുകളുടെ ആവേശം വിതറി അധി​കസമയത്തേക്ക് കടന്ന മത്സരത്തിൽ 5-3ന് ക്രൊയേഷ്യയെ കീഴടക്കിയ സ്പെയ്ൻ യൂറോ കപ്പിന്റെ ക്വാർട്ടറിലേക്കെത്തി.

തുടക്കത്തിൽ ഗോളിയുടെ മണ്ടത്തരം കൊണ്ട് സ്പെയ്ൻ ഒരു സെൽഫ് ഗോൾ വഴങ്ങി. എന്നാൽ എണ്ണം പറഞ്ഞ മൂന്നെണ്ണം തിരിച്ചടിച്ച് വിജയം ഉറപ്പിച്ചിരുന്ന സ്പെയ്നിനെ ഞെട്ടിച്ച് നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടുഗോളുകൾ നേടി ക്രൊയേഷ്യ കളി അധികസമയത്തേക്ക് നീട്ടി. അധികസമയത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടുഗോളുകൾ കൂടി സ്പെയ്ൻ നേടിയത്.

തുടക്കം മുതൽ ആക്രമിച്ചുകളിച്ച സ്പെയ്നിന് അപ്രതീക്ഷിതമായാണ് 20-ാം മിനിട്ടിൽ സെൽഫ് ഗോൾ വഴങ്ങേണ്ടിവന്നത്. നിനച്ചിരിക്കാതെ കിട്ടിയ ഗോളിന്റെ ആത്മവിശ്വാസത്തിൽ ക്രൊയേഷ്യ ആവേശത്തോടെ കളിച്ചെങ്കിലും തകരാത്ത മനസുമായി പൊരുതിയ സ്പാനിഷ് യുവനിര ആദ്യ പകുതിയിൽത്തന്നെ സമനില പിടിക്കുകയും രണ്ടാം പകുതിയിൽ രണ്ടെണ്ണം കൂടിയടിക്കുകയും ചെയ്തു. പാബ്ളോ സരാബിയയും അത്പെല്ലിക്യുയേറ്റയും ഫെറാൻ ടോറസുമാണ് സ്പെയ്നിനുവേണ്ടി സ്കോർ ചെയ്തത്. അവസാനസമയത്ത് ഒറിസിച്ചിലൂടെയും പസാലിച്ചിലൂടെയുമാണ് ക്രൊയേഷ്യ സമനില നേടിയത്.അധിക സമയത്ത് മൊറാട്ടയും ഒയർസബാലും സ്പാനിഷ് ഗോളുകൾ നേടി.

20-ാം മിനിട്ടിൽ പെഡ്രി നൽകിയ ബാക്ക് പാസ് പന്തിൽ നോക്കാതെ ക്ളിയർ ചെയ്യാൻ നോക്കിയ സ്പാനിഷ് ഗോളി ഉനായി സിമോണിനെ ഇളിഭ്യനാക്കി വലയിൽ കയറുകയായിരുന്നു. സ്കോർ : 0-1

38-ാം മിനിട്ടിൽ പാബ്ളോ സരാബിയ ഒരു റീബൗപണ്ട് ഷോട്ടിൽ നിന്ന് വലകുലുക്കുന്നു. സ്കോർ :1-1

57-ാം മിനിട്ടിൽ ഫെറാൻ ടോറസിന്റെ പാസിൽ നിന്ന് അത്പെല്ലിക്യുവേറ്റയുടെ ഗോൾ. സ്കോർ :2-1

76-ാം മിനിട്ടിൽ പാവു ടോറസിന്റെ പാസിൽ നിന്ന് ഫെറാൻ ടോറസിന്റെ ഗോൾ. സ്കോർ :3-1

85-ാം മിനിട്ടിൽ മൊഡ്രിച്ചിന്റെ മുന്നേറ്റത്തിനിടയിൽ ഒറിസിച്ചിന്റെ കാലിൽത്തട്ടി പന്ത് ഗോൾവര കടന്നു. വാർ ഉപയോഗിച്ച് ഗോൾ അനുവദിച്ചു.സ്കോർ :3-2

90+3-ാം മിനിട്ടിൽ പസാലിച്ചിന്റെ ഗോളിലൂടെ ക്രൊയേഷ്യ സമനില പിടിച്ച് അമിക സമയത്തേക്ക് കളി നീട്ടി. സ്കോർ :3-3

100-ാം മിനിട്ടിൽ ഡാനിയേൽ ഒാൽമോയുടെ ക്രോസിൽ നിന്ന് കരുത്തുറ്റ ഒരു വോളി ഷോട്ടിലൂടെ മൊറാട്ടയുടെ ഗോൾ. സ്കോർ :4-3

103-ാം മിനിട്ടിൽ ഒാൽമോയുടെ അടുത്ത അസിസ്റ്റിൽ നിന്ന് ഒയർസബാലിന്റെ ഗോൾ.സ്കോർ :5-3

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SPAIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.