തന്റെ ആദ്യ വെബ് സീരീസായ ഫാമിലി മാൻ -2ൽ മികച്ച പ്രകടനം കാഴ്ചവച്ച് വിസ്മയം സൃഷ്ടിച്ച സാമന്ത മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കാമറയ്ക്ക് മുന്നിലെത്തുന്നു. ചില തമിഴ് സംഘടനകളിൽ നിന്ന് കടുത്ത എതിർപ്പ് നേരിട്ടിരുന്നുവെങ്കിലും ഫാമിലിമാൻ -2ന്റെ പ്രൊമോഷൻ പരിപാടികളിൽ സജീവമായിരുന്നു സാമന്ത.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദേവ്മോഹനും സാമന്തയും ജോടികളാകുന്ന ശാകുന്തളത്തിന്റെ പുതിയ ഷെഡ്യൂൂൾ കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും ജൂലായ് ആദ്യവാരമേ സാമന്ത അഭിനയിച്ച് തുടങ്ങൂ.
മഹാകവി കാളിദാസൻ രചിച്ച സംസ്കൃത നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ശാകുന്തളം സംവിധാനം ചെയ്യുന്നത് ഗുണശേഖറാണ്. ശാകുന്തളമല്ലാതെ വേറെ സിനിമകളൊന്നും സാമന്ത കമ്മിറ്റ് ചെയ്തിട്ടില്ല. ഫാമിലിമാൻ -2 തരംഗമായെങ്കിലും താരം അഭിനയരംഗത്ത് സജീവമാകാത്തതിന്റെ കാരണം തേടുകയാണ ആരാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |