മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത 'വൺ"സിനിമയുടെ റീമേക്ക് അവകാശം ബോണി കപൂർ സ്വന്തമാക്കി. ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള സിനിമയുടെ അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റർപ്രൈസസ് എന്ന കമ്പനി നേടിയിരിക്കുന്നത്.മമ്മൂട്ടി മുഖ്യമന്ത്രിയായ കടയ്ക്കൽ ചന്ദ്രൻ എന്ന വേഷത്തിലെത്തിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത് നിരവധി ശ്രദ്ധേയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ബോബി–സഞ്ജയ് സഹോദരന്മാരായിരുന്നു. മമ്മൂട്ടിക്ക് പുറമെ സലീംകുമാർ , നിമിഷ വിജയൻ. മുരളി ഗോപി, മാമുക്കോയ, സുദേവ് നായർ, മാത്യൂസ് തോമസ്, ബിനു പപ്പു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |