കാസർകോട്: അവധിക്ക് വന്ന് മാസങ്ങളായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ്സിന്റെ രണ്ടാം ഘട്ട സമരം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു. ജില്ലാ തല ഉദ്ഘാടനം കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ നിർവ്വഹിച്ചു. മൂന്നാം ഘട്ടമായ് നിരാഹാര സമരമാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രവാസികൾക്കായ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, വിമാന ടിക്കറ്റ് നിരക്ക് വർദ്ധന പിൻവലിക്കുക, എയർ പോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഖാലിദ്, ജമീല അഹമ്മദ്, ഒ.വി പ്രദീപ്, മുനീർ ബാങ്കോട്, സുധീരൻ, സതീശൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |