കോഴഞ്ചേരി: ലോക്ക് ഡൗണിൽ വരുമാനം നിലച്ച് പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയുടെ നിലനിൽപ്പിന് സർക്കാർ സഹായം പ്രഖ്യാപിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴഞ്ചേരി യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വൈദ്യുതി, വെള്ളം നിരക്കുകൾക്ക് ഇളവ്, ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം, ജി.എസ്.ടി. ഇളവ് എന്നിവ പ്രഖ്യാപിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. ബാലകൃഷ്ണകുറുപ്പിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.വി. ജാഫർ, എം. കെ. മുരുകൻ, എൻ.കെ. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |