തിരുവനന്തപുരം: സി.ബി.സി.എസ് ബി.കോം രണ്ടാം സെമസ്റ്റർ 2019 അഡ്മിഷൻ (റഗുലർ) 2018 അഡ്മിഷൻ (ഇംപ്രൂവ്മെന്റ്), 2017 ,2016, 2015 & 2014 അഡ്മിഷൻ (സപ്ലിമെന്ററി), 2013 അഡ്മിഷൻ (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂലായ് 16 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (ഓൾഡ് സ്കീം) ഫൈനൽ മേഴ്സി ചാൻസ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയ
ത്തിനും ജൂലായ് ഏഴു വരെ അപേക്ഷിക്കാം.
ഡിഫാം പരീക്ഷഏഴ് മുതൽ
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷ ജൂലായ് ഏഴിന് നടത്തും. വിശദവിവരങ്ങൾ www.dme.kerala.gov.in വെബ്സൈറ്റിലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.
സി.എ.ടിയിൽ ബി.ആർക്, ബി.ഡിസ് അഡ്മിഷൻ
തിരുവനന്തപുരം : കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അഫിലിയേഷനും കൗൺസിൽ ഒഫ് ആർക്കിടെക്ചർ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (AICTE) എന്നിവയുടെ അംഗീകാരവുമുള്ള കോളേജ് ഒഫ് ആർക്കിടെക്ചർ ട്രിവാൻഡ്രം (CAT) ആർക്കിടെക്ചറിൽ അഞ്ചു വർഷത്തെ B.ARCH, ഇന്റീരിയർ ആൻഡ് ഫർണിച്ചർ ഡിസൈനിൽ നാലു വർഷത്തെ B.DES ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്ളസ് ടുവിന് 50% മാർക്ക് നേടി, NATA പാസായവർക്ക് B.ARCH ന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ പ്ളസ് ടുവിന് 50% മാർക്കും, NATA/UCEED/NID മെയിൻ ഇവയിൽ ഏതെങ്കിലും പാസാവുകയും ചെയ്തവർക്കാണ് B.DES ന് അപേക്ഷിക്കാനാവുക. ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് ഫ്ളിപ്പ്ഡ് ആൻഡ് ബ്ളെൻഡഡ് മോഡിൽ അധിഷ്ഠിതമായ അദ്ധ്യാപന മാതൃക സ്വീകരിച്ച് CAT തുടർച്ചയായി ഒാൺലൈൻ ക്ളാസുകൾ നടത്തിവരുന്നുണ്ട്.
അത്യാധുനിക ലബോറട്ടറികളും വർക്ക്ഷോപ്പുകളും ഉൾപ്പെടെ മികച്ച പഠന സൗകര്യങ്ങളുള്ള സി.എ.ടിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ക്യാമ്പസിത്തന്നെയുണ്ട്. ഒാൺലൈൻ അഡ്മിഷന് www.cat.edu.in സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് : 97453 46199, 96450 54444.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |