അബുദാബി : ലോകരാജ്യങ്ങൾ കൊവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുമ്പോൾ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി യു.എ.ഇ . ആഗസ്റ്റ് 20 മുതൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ പൊതു സ്ഥലങ്ങളിൽ പ്രവേശനത്തിന് അനുമതിയുണ്ടാവുകയുള്ളൂ. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി ദുരന്തനിവാരണ സമിതി അറിയിച്ചു. യു.എ.ഇയിൽ വാക്സിൻ മുൻഗണന പട്ടികയിലെ വിഭാഗങ്ങളിലെ 93 ശതമാനം പേർക്കും കുത്തിവയ്പ്പ് നൽകിയ ശേഷമാവും തീരുമാനം നടപ്പിലാക്കുക. ഷോപ്പിംഗ് സെൻററുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ജിമ്മുകൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, തീം പാർക്കുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ, തുടങ്ങിയ എല്ലാ പ്രമുഖ ഇടങ്ങളിലെല്ലാം പ്രവേശിക്കണമെങ്കിൽ വാക്സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാക്കും. വാക്സിനേഷൻ ഇളവുള്ള വ്യക്തികൾക്കും 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഈ തീരുമാനം ബാധകമല്ല.വാക്സിനെടുത്തവരിൽ തന്നെ യോഗ്യതയുള്ളവർക്ക് ബൂസ്റ്റർ ഡോസ് നല്കുന്നതും വേഗത്തിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |