കോഴിക്കോട്: ജില്ലയിൽ ഇന്നലെ 1197 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 1183 പേർക്കാണ് രോഗബാധ. 13 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്ന ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9507 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 913 പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് സ്വദേശികളായ 10,989 ഇപ്പോൾ ചികിത്സയിലുള്ളത്. പുതുതായി വന്ന 2058 പേർ ഉൾപ്പടെ 30,667 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 6,72,196 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവർ
കോട്ടൂർ 1, ഒളവണ്ണ 4, പനങ്ങാട് 1, പെരുമണ്ണ 5, തലക്കുളത്തൂർ 1, തൂണേരി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 329,അരിക്കുളം 6,അത്തോളി 19,ആയഞ്ചേരി 8,അഴിയൂർ 12,ബാലുശ്ശേരി 13,ചക്കിട്ടപ്പാറ 1,ചങ്ങരോത്ത് 7,ചാത്തമംഗലം 12,ചെക്യാട് 12,ചേളന്നൂർ 33,ചേമഞ്ചേരി 14,ചെങ്ങോട്ടുകാവ് 5,ചെറുവണ്ണൂർ 4,ചോറോട് 8,എടച്ചേരി 15,ഏറാമല 4,ഫറോക്ക് 36,കടലുണ്ടി 9,കക്കോടി 34,കാക്കൂർ 5,കാരശ്ശേരി 3,കട്ടിപ്പാറ 4,കാവിലുംപാറ 3,കായണ്ണ 3,കീഴരിയൂർ 4,കിഴക്കോത്ത് 8,കോടഞ്ചേരി 9,കൊടിയത്തൂർ 6,കൊടുവള്ളി 12,കൊയിലാണ്ടി 21,കുടരഞ്ഞി 5,കൂരാച്ചുണ്ട് 2,കൂത്താളി 10,കോട്ടൂർ 14,കുന്ദമംഗലം 31,കുന്നുമ്മൽ 5,കുരുവട്ടൂർ 6,കുറ്റ്യാടി 1.മടവൂർ 21.മണിയൂർ 6,മാവൂർ 1,മേപ്പയ്യൂർ 25,മൂടാടി 24,മുക്കം 8,നാദാപുരം 4,നടുവണ്ണൂർ 19,നൻമണ്ട 8,നരിക്കുനി 12,നരിപ്പറ്റ 3,നൊച്ചാട് 6,ഒളവണ്ണ 48,ഓമശ്ശേരി 11,ഒഞ്ചിയം 1,പനങ്ങാട് 3,പയ്യോളി 27,പേരാമ്പ്ര 9,പെരുമണ്ണ 8,പെരുവയൽ 40,പുറമേരി 2,പുതുപ്പാടി 11,രാമനാട്ടുകര 12,തലക്കുളത്തൂർ 1,താമരശ്ശേരി 7,തിക്കോടി 26,തിരുവള്ളൂർ 4,തിരുവമ്പാടി 7,തൂണേരി 11,തുറയൂർ 2,ഉള്ള്യേരി 8,ഉണ്ണികുളം 11,വടകര 23,വളയം 4,വാണിമേൽ 13,വേളം 5, വില്യാപ്പള്ളി 15.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |