പത്തനംതിട്ട : മുൻമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന എ.സി. ഷണ്മുഖദാസിന്റെ എട്ടാം ചരമവാർഷികം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം എൻ.സി.പി സംസ്ഥാന ജനസെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു.
എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ വർഗീസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ചെറിയാൻ ജോർജ് തമ്പു അനുസ്മരണ പ്രഭാഷണം നടത്തി.
വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണത്തിന്റെ ഉദ്ഘാടനം ജില്ല പ്രസിഡന്റ് ബിനിത ബിജു ഗ്രാമപഞ്ചായത്തഗം മേരിക്കുട്ടിക്ക് നൽകി നിർവഹിച്ചു.
നാഷണലിസ്റ്റ് കിസാൻസഭ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി ഡേവിഡ് സാമുവേൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബിജു ഗീവർഗീസ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |