Kerala Kaumudi Online
Saturday, 25 May 2019 10.49 PM IST

പിങ്ക് പൊലീസ് 188

pink-police

മു​റി​യി​ലെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​ത​ല​ ​തി​രി​ച്ചു​ ​നോ​ക്കി.​ ​കൈ​ക​ൾ​ ​പി​ന്നി​ലേ​ക്കു​ ​തി​രി​ച്ച് ​വി​ല​ങ്ങി​ട്ടി​രു​ന്ന​തി​നാ​ൽ​ ​അ​വ​ർ​ക്ക് ​തി​രി​യാ​ൻ​ ​ത​ന്നെ​ ​ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.
മു​ന്നി​ൽ​ ​കാ​ക്കി​യ​ണി​ഞ്ഞ​ ​സ്ത്രീ​ക​ളെ​ ​മാ​ത്രം​ ​ക​ണ്ട​പ്പോ​ൾ​ ​അ​വ​ർ​ ​അ​മ്പ​ര​ന്നു.
എ​സ്.​ഐ​ ​വി​ജ​യ,​ ​ഒ​രു​ ​ക​സേ​ര​യി​ലെ​ ​പൊ​ടി​ ​ത​ട്ടി​ക്ക​ള​ഞ്ഞ് ​അ​വ​ർ​ക്കു​ ​മു​ന്നി​ലേ​ക്കു​ ​നീ​ക്കി​യി​ട്ട് ​അ​തി​ലി​രു​ന്നു.
'​'​ഞാ​ൻ​ ​വി​ജ​യ.​"​ ​അ​വ​ൾ​ ​പ​റ​ഞ്ഞു.
പെ​ട്ടെ​ന്ന് ​വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​അ​വ​ളെ​ ​തി​രി​ച്ച​റി​ഞ്ഞു.
രാ​ഹു​ൽ​ ​സാ​റ് ​ഇ​വ​ളെ​ക്കു​റി​ച്ചാ​ണു​ ​പ​റ​ഞ്ഞ​ത്!​ ​കാ​ക്കി​ക്കു​ള്ളി​ൽ,​ ​ക​ട​മെ​ടു​ത്ത​തു​ ​പോ​ലെ​യു​ള്ള​ ​മേ​നി....
വി​ജ​യ​യു​ടെ​ ​ശ​ബ്ദം​ ​അ​വ​രെ​ ​ചി​ന്ത​യി​ൽ​ ​നി​ന്നു​യ​ർ​ത്തി.
'​'​ഇ​നി​ ​നി​ന്നെ​യൊ​ക്കെ​ ​ര​ക്ഷി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യ​ല്ല,​ ​അ​വ​ന്റെ​ ​അ​പ്പ​ൻ​ ​മു​ൻ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ഇ​നി​യൊ​രു​ ​ജ​ന്മ​മെ​ടു​ത്തു​ ​വ​ന്നാ​ൽ​ ​പോ​ലും​ ​ന​ട​ക്കി​ല്ല.​ ​അ​തു​കൊ​ണ്ട് ​ഞ​ങ്ങ​ൾ​ ​ചോ​ദി​ക്കു​ന്ന​തി​ന്റെ​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​മ​ണി​മ​ണി​യാ​യി​ ​പ​റ​ഞ്ഞോ​ണം.​ ​വ​ള​രെ​ ​പെ​ട്ടെ​ന്ന്."
വി​ജ​യ,​ ​ശാ​ന്തി​നി​ക്കു​ ​നേ​രെ​ ​തി​രി​ഞ്ഞു.
'​'​അ​തി​ങ്ങ് ​കൊ​ണ്ടു​വാ...​ "
ശാ​ന്തി​നി​ ​ര​ണ്ട​ടി​ ​നീ​ള​വും​ ​ഒ​ന്ന​ര​യി​ഞ്ച് ​ക​ന​വു​മു​ള്ള​ ​ഒ​രു​ ​ഇ​രു​മ്പ് ​ക​മ്പി​ ​കൊ​ണ്ട് ​വ​ന്ന് ​വി​ജ​യ​യെ​ ​ഏ​ല്പി​ച്ചു.
വി​ക്ര​മ​ന്റെ​യും​ ​സാ​ദി​ഖി​ന്റെ​യും​ ​ക​ണ്ണു​ക​ൾ​ ​കു​റു​കി.
'​'​പോ​ലീ​സി​നെ​ ​ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് ​സ​ർ​ക്കാ​ർ.​ ​പി​സ്റ്റ​ൾ​ ​ഇ​ട​തു​ഭാ​ഗ​ത്തു​ ​നി​ന്ന് ​വ​ല​ത്തേ​ക്കു​ ​മാ​റ്റു​ന്നു...​ ​പ​ഴ​യ​ ​ബ്രി​ട്ടീ​ഷ് ​പോ​ലീ​സി​ന്റെ​ ​മ​ർ​ദ്ദ​ന​മു​റ​ക​ൾ​ ​അ​വ​സാ​നി​പ്പി​ക്കു​ന്നു...​ ​പ​ത്രം​ ​വാ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​നീ​യൊ​ക്കെ​ ​അ​ത് ​അ​റി​ഞ്ഞു​കാ​ണും.
അ​തി​നു​വേ​ണ്ടി​ ​കു​റ​ച്ചു​ദി​വ​സ​ത്തെ​ ​ട്രെ​യി​നിം​ഗ് ​ഉ​ണ്ട് ​ഞ​ങ്ങ​ൾ​ക്ക്.​ ​അ​ത് ​ക​ഴി​ഞ്ഞാ​ൽ​ ​നി​ന്നെ​യൊ​ക്കെ​ ​ഇ​ങ്ങ​നെ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലോ?​ ​അ​തു​കൊ​ണ്ട് ​ത​ൽ​ക്കാ​ലം​ ​പ​ഴ​യ​ ​ബ്രി​ട്ടീ​ഷ് ​പോ​ലീ​സാ​കു​ക​യാ​ണ് ​ഞ​ങ്ങ​ൾ."
പ​റ​ഞ്ഞ​തും​ ​വി​ജ​യ​ ​ക​മ്പി​വ​ടി​ ​ഉ​യ​ർ​ത്തി​ ​ഒ​റ്റ​യ​ടി.​ ​വി​ക്ര​മ​ന്റെ​ ​കാ​ൽ​ ​മു​ട്ടി​ൽ....​ ​ചി​ര​ട്ട​ ​പൊ​ട്ടും​ ​പോ​ലെ​ ​ഒ​രു​ ​ശ​ബ്ദം.
'​'​ആ.....​ ​"​ ​അ​യാ​ൾ​ ​അ​ല​റാ​നാ​യി​ ​വാ​ ​പ​കു​തി​ ​തു​റ​ന്ന​തേ​യു​ള്ളൂ.
വി​ജ​യ​ ​ക​മ്പി​വ​ടി​യു​ടെ​ ​അ​ഗ്രം​ ​വി​ക്ര​മ​ന്റെ​ ​വാ​യി​ലേ​ക്കു​ ​കു​ത്തി​ക്ക​യ​റ്റി.
അ​യാ​ളു​ടെ​ ​പ​ല്ലു​ക​ൾ​ ​ക​മ്പി​യി​ൽ​ ​മു​റു​കി....
മു​ട്ടു​ത​ക​ർ​ന്ന​ ​കാ​ൽ,​ ​ന​ടു​വി​ന് ​അ​ടി​യേ​റ്റ​ ​പാ​മ്പി​നെ​പ്പോ​ലെ​ ​പി​ട​ഞ്ഞു​കൊ​ണ്ടി​രു​ന്നു....
'​'​ഞ​ങ്ങ​ൾ​ ​എ​ന്തു​ചെ​യ്താ​ലും​ ​നി​ന്റെ​യൊ​ന്നും​ ​ശ​ബ്ദം​ ​പു​റ​ത്തു​വ​ര​രു​ത്.​ ​മ​ന​സ്സി​ലാ​യോ​?"
വി​ക്ര​മ​നു​ ​മി​ണ്ടാ​ൻ​ ​സാ​ധി​ക്കി​ല്ല​ ​ഇ​രു​മ്പു​വ​ടി​ ​വാ​യി​ൽ​ ​ഇ​രി​ക്കു​ന്ന​തി​നാ​ൽ...
സാ​ദി​ഖി​നാ​ണെ​ങ്കി​ൽ​ ​ഭീ​തി​ ​കാ​ര​ണം​ ​നാ​വു​ ​വ​ര​ണ്ടു​പോ​യി....
'​'​ഈ​ ​അ​ടി​ ​എ​ന്തി​നെ​ന്ന് ​നീ​യൊ​ക്കെ​ ​ചി​ന്തി​ക്കു​ന്നു​ണ്ടാ​വും.​ ​ഒ​രു​ ​ടോ​ക്ക​ൺ​ ​അ​ഡ്വാ​ൻ​സ്.​ ​ഞ​ങ്ങ​ൾ​ ​വ​ള​രെ​ ​ക്രൂ​ര​മാ​യി​ ​പെ​രു​മാ​റും​ ​എ​ന്നു​ള്ള​തി​ന്റെ​ ​മു​ന്ന​റി​യി​പ്പ്.​ "
വി​ജ​യ​ ​വി​ക്ര​മ​ന്റെ​ ​വാ​യി​ൽ​ ​നി​ന്നു​ ​ക​മ്പി​ ​മാ​റ്റി.
'​'​സ​മ​യം​ ​വ​ള​രെ​ ​കു​റ​വാ​ണ്.​ ​ഇ​നി​ ​ചോ​ദ്യം​ ​തു​ട​ങ്ങു​ന്നു.​ ​അ​തി​നി​ട​യി​ൽ​ ​നീ​യൊ​ക്കെ​ ​മ​ര​ണ​പ്പെ​ട്ടാ​ലും​ ​ഞ​ങ്ങ​ൾ​ക്ക് ​ഒ​ന്നു​മി​ല്ല.​ ​കാ​ര​ണം​ ​നി​ങ്ങ​ളെ​ ​ഞ​ങ്ങ​ൾ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്ത​തി​ന് ​സാ​ക്ഷി​ക​ളോ​ ​തെ​ളി​വു​ക​ളോ​ ​ഇ​ല്ല."
വി​ജ​യ​ ​ക​സേ​ര​യി​ൽ​ ​നി​വ​ർ​ന്നി​രു​ന്നു.​ ​ഇ​രു​മ്പു​വ​ടി​യു​ടെ​ ​ഒ​ര​റ്റം​ ​ത​റ​യി​ൽ​ ​ഊ​ന്നി.
പി​ങ്ക് ​പോ​ലീ​സി​ലെ​ ​ബാ​ക്കി​ ​അ​ഞ്ചു​പേ​രും​ ​ചു​റ്റും​ ​നോ​ക്കി​നി​ന്നു.
വി​ജ​യ​ ​തി​ര​ക്കി:
'​'​ഈ​ ​രാ​ത്രി​യി​ൽ​ ​നി​ന്റെ​യൊ​ക്കെ​ ​യ​ജ​മാ​ന​ന്റെ​ ​എ​ന്ത് ​ക​ൽ​പ്പ​ന​ ​ന​ട​പ്പാ​ക്കാ​നാ​ടാ​ ​ഇ​റ​ങ്ങി​ ​പു​റ​പ്പെ​ട്ട​ത്?"
ഒ​രു​ ​നി​മി​ഷം​ ​ഇ​രു​വ​രും​ ​മി​ണ്ടി​യി​ല്ല.
വി​ജ​യ​ ​വീ​ണ്ടും​ ​വ​ടി​ ​ഉ​യ​ർ​ത്തി.
'​'​അ​ടി​ക്ക​ല്ലേ​ ​സാ​ർ...​ ​"​ ​സാ​ദി​ഖ് ​കേ​ണു.​ ​'​'​ഞാ​ൻ​ ​പ​റ​യാം.​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ജാ​ര​സ​ന്ത​തി​ ​എ​വി​ടെ​യാ​ണെ​ന്ന് ​അ​റി​യാ​ൻ...​ "
വി​ജ​യ​ ​പു​രി​കം​ ​ചു​ളി​ച്ചു.
'​'​അ​തെ​ന്തി​ന്?​ "
'​'​അ​ദ്ദേ​ഹ​ത്തെ​ ​തി​രി​കെ​ ​ഏ​ൽ​പ്പി​ക്കാ​ൻ​ ​അ​ങ്ങ​നെ​യാ​യി​രു​ന്നു​ ​അ​വ​ർ​ ​ത​മ്മി​ലു​ള്ള​ ​ഉ​ട​മ്പ​ടി​ക​ളി​ൽ​ ​ഒ​ന്ന്.​ "
വി​ജ​യ,​ ​സാ​ദി​ഖി​നെ​ ​സൂ​ക്ഷി​ച്ചു​ ​നോ​ക്കി.
'​'​പി​ന്നെ​ ​എ​ന്തൊ​ക്കെ​ ​ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ​അ​വ​ൻ​ ​നി​ങ്ങ​ളോ​ട് ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്?​ "
സാ​ദി​ഖ് ​പ​ത​റി.
'​'​സാ​ർ...​ ​അ​ത്....​ "
'​'​അ​ടി​ ​വേ​ണോ​ടാ​?​ "
'​'​അ​യ്യോ..​ ​വേ​ണ്ടാ."
'​'​എ​ങ്കി​ൽ​ ​പ​റ​യ്.​ "
'​'​മാ​ഡ​ത്തി​നെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മു​ന്നി​ൽ​ ​എ​ത്തി​ക്ക​ണ​മെ​ന്ന്....​ "
വി​ജ​യ​ ​ഒ​ന്നു​ ​ഞെ​ട്ടി.​ ​എ​ങ്കി​ലും​ ​അ​ത് ​പു​റ​ത്ത് ​കാ​ട്ടി​യി​ല്ല.
'​'​അ​വ​ന്റെ​ ​മു​ന്നി​ലോ​ടാ​ ​അ​തോ​ ​അ​വ​ന്റെ​ ​കി​ട​പ്പ​റ​യി​ലോ​‌​?"
അ​വ​ളു​ടെ​ ​തീ​ക്ഷ​ണ​മാ​യ​ ​നോ​ട്ട​ത്തെ​ ​അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല​ ​സാ​ദി​ഖി​ന്...
അ​യാ​ൾ​ ​എ​ല്ലാം​ ​പ​റ​ഞ്ഞു.
'​'​അ​പ്പോ​ൾ​ ​അ​താ​ണ് ​അ​വ​ന്റെ​ ​ഉ​ള്ളി​ൽ...​ ​"​ ​വി​ജ​യ​ ​ക്രൂ​ര​മാ​യി​ ​ചി​രി​ച്ചു.
[​തു​ട​രും]

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY