തിരൂരങ്ങാടി : പ്രിയടീം പുറത്തായതോടെ ഇഷ്ടതാരത്തെ ആശ്വപ്പിക്കുന്ന കത്തുമായി കൊച്ച് ആരാധിക. യൂറോ കപ്പിൽ പോർച്ചുഗലിന്റെ ആരാധികയായ തിരൂരങ്ങാടി ചെമ്മാട് സൻമനസ് റോഡിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ കാവുങ്ങൽ സലീഖിന്റെയും റസീനയുടെയും മകളായ റീഹയാണ് ഇഷ്ട ടീം തോറ്റ സങ്കടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കത്ത് എഴുതിയത്. വരികൾ ഇങ്ങനെ, എന്റെ സാർ, സങ്കടം എനിക്ക് കാണാൻ വയ്യ, അങ്ങ് ഒരിക്കലും തലതാഴ്ത്തി നടക്കാൻ പാടില്ല. ഇന്നെനിക്ക് സന്തോഷിക്കാൻ പറ്റുന്നില്ല. എന്തോ ഫീലിംഗ് മനസ്സിന്. ഒരു പാട് കളികൾ തോറ്റിട്ടുണ്ട്, അന്നൊന്നും ഇത്ര സങ്കടം ഇല്ലായിരുന്നു. ഇന്നലെ എത്ര ആയിട്ടും സങ്കടം മാറുന്നില്ല.
ഞാൻ ഒരിക്കലും ഉണരാൻ ആഗ്രഹിക്കാത്ത ഒരു സ്വപ്നമാണ് ജീവിക്കുന്നത് എന്നല്ലേ നിങ്ങളുടെ വാക്ക് . ഇതാണ് കത്ത്. ആരുടെ കൈയിൽ നിന്നെങ്കിലും അഡ്രസ് വാങ്ങി പോസ്റ്റ് ചെയ്യുമെന്നാണ് റീഹ പറയുന്നത്,
സ്കൂളിൽ ഫുട്ബാൾ കളിക്കാറുണ്ട്. സ്കൂളിലെ കായികാദ്ധ്യാപകനാണ് പ്രചോദനം. റോണാൾഡോയെ കാണണമെന്നും ഫുട്ബാൾ കളിക്കാരിയാവണമെന്നും റീഹ സ്വപ്നം കാണുന്നു. റൊണാൾഡോയുടെ ടീം കളിയിൽ തോറ്റാൽ സങ്കടംവരും. ഉമ്മ റസീനയും അനിയത്തി രിഫായും മെസ്സിയുടെ ഫാനാണ്.യൂറോ 2004ൽ നടത്തിയ റൊണാൾഡോയുടെ പ്രകടനം കൊണ്ടാണ് റൊണാൾഡോ ലോകശ്രദ്ധയാകർഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |