മുംബയ്: ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ അനധികൃതമായി പണം പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയിൽ ടി.വി സീരിയൽ നടൻ കരൺ മെഹ്റയ്ക്കെതിരെ പൊലീസ് കേസെടുത്തു. താനറിയാതെയാണ് ഒരു കോടി രൂപ പിൻവലിച്ചതെന്നാണ് കരണിന്റെ ഭാര്യയും ടെലിവിഷൻ താരവുമായ നിഷയുടെ ആരോപണം. കരണിന്റെ കുടുംബാംഗങ്ങളായ രണ്ടുപേരും കേസിൽ പ്രതികളാണ്.
വെള്ളിയാഴ്ച രാത്രിയാണ് നിഷ ഭർത്താവിനെതിരെ കൊറെഗാവ് പൊലീസിൽ പരാതി നൽകിയത്. നേരത്തെ നിഷയെ ഉപദ്രവിച്ചെന്ന പരാതിയിൽ കരണിനെ കൊറെഗാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മേയ് 31ന് ഈ കേസിൽ അറസ്റ്റിലായെങ്കിലും കരണിന് പിന്നീട് ജാമ്യം ലഭിച്ചു.
എട്ടുവർഷം മുമ്പാണ് ടി.വി. താരങ്ങളായ കരണും നിഷയും വിവാഹിതരായത്. ഇരുവർക്കും നാല് വയസുള്ള ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |