Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

വൃക്കയിലെ കല്ല് നീക്കം ചെയ്യാം ​പി.​സി.​എ​ൻ.​എ​ൽ ചികിത്സയിലൂടെ

kidney-stone

വൃ​ക്ക​യി​ൽ​ ​സൂ​ചി​ ​കൊ​ണ്ട് ​പാ​ത​യൊ​രു​ക്കി​ ​അ​ത് ​വി​ക​സി​പ്പി​ച്ച്,​ ​വൃ​ക്ക​യി​ലേ​ക്ക് ​നെ​ഫ്രോ​സ്കോ​പ് ​ഉ​പ​ക​ര​ണം​ ​ഇ​റ​ക്കി​ ​ക​ല്ലു​ക​ൾ​ ​ക​ണ്ട്,​ ​പൊ​ടി​ച്ചു​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​ ​മാ​ർ​ഗ​മാ​ണ് ​പി.​സി.​എ​ൻ.​എ​ൽ.​ ​എ​ത്ര​ ​വ​ലി​പ്പ​മു​ള്ള​ ​ക​ല്ലു​ക​ളും​ ​പി.​സി.​എ​ൻ.​എ​ൽ​ ​ചി​കി​ത്സ​ ​വ​ഴി​ ​പൂ​ർ​ണ​മാ​യി​ ​നീ​ക്കം​ ​ചെ​യ്യാം.​ വൃ​ക്ക​യി​ൽ​ ​വ​ള​രെ​ ​കു​റ​ച്ച് ​ക്ഷ​തം​ ​മാ​ത്ര​മേ​ ​സം​ഭ​വി​ക്കു​ന്നു​ള്ളൂ.​ ​പ​ല​ത​വ​ണ​ ​പി.​സി.​എ​ൻ.​എ​ൽ​ ​ശ​സ്ത്ര​ക്രി​യ​ ​ചെ​യ്യാം.​ ​വൃ​ക്ക​യി​ലെ​ ​അ​ട​വു​ക​ൾ​ ​വ​ലു​താ​ക്കു​ന്ന​തി​നും,​ ​ഈ​ ​മാ​ർ​ഗ​ത്തി​ലൂ​ടെ​ ​സാ​ദ്ധ്യ​മാ​ണ്.


ട്രാ​ൻ​സ്‌​പ്ളാ​ന്റ് ​വൃ​ക്ക​യി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​ക​ല്ലു​ക​ൾ​ക്കു​ള്ള​ ​ഏ​റ്റ​വും​ ​അ​ഭി​കാ​മ്യ​മാ​യ​ ​ചി​കി​ത്സ​യാ​ണ് ​പി.​സി.​എ​ൻ.​എ​ൽ.​ ​മൂ​ത്ര​രോ​ഗാ​ണു​ബാ​ധ​യു​ള്ള​ ​രോ​ഗി​ക​ൾ​ക്ക് ​അ​ത് ​ചി​കി​ത്സി​ച്ച് ​ഭേ​ദ​മാ​ക്കി​യ​ശേ​ഷ​മേ​ ​പി.​സി.​എ​ൻ.​എ​ൽ​ ​ചെ​യ്യാ​ൻ​ ​പാ​ടു​ള്ളൂ.​ ​വി​വി​ധ​ങ്ങ​ളാ​യ​ ​ഊ​ർ​ജ്ജ​ ​സ്ത്രോ​ത​സു​ക​ൾ​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​അ​ൾ​ട്രാ​സൗ​ണ്ട്,​ ​ലി​തോ​ക്ളാ​സ്റ്റ്,​ ​ലേ​സ​ർ​ ​മു​ത​ലാ​യ​വ​ ​വ​ഴി​ ​വ​ലി​പ്പ​മേ​റി​യ​ ​ക​ല്ലു​ക​ൾ​ ​പൊ​ടി​ച്ച് ​നീ​ക്കം​ ​ചെ​യ്യു​ക​യാ​ണ് ​പി.​സി.​എ​ൻ.​എ​ൽ​ ​ചെ​യ്യു​ന്ന​ത്.​ ​വ​ള​രെ​ ​കു​റ​ച്ച് ​നെ​ഫ്രോ​ണു​ക​ൾ​ ​മാ​ത്ര​മേ​ ​ഈ​ ​ചി​കി​ത്സ​യി​ൽ​ ​ന​ഷ്ട​പ്പെ​ടു​ന്നു​ള്ളൂ.​ ​


മി​നി​ ​P​C​N​L​ ​അ​ടു​ത്ത​കാ​ല​ത്താ​യി​ ​പ്ര​ചാ​ര​ത്തി​ലു​ണ്ട്.​ ​വൃ​ക്ക​യി​ലേ​ക്ക് ​ട്യൂ​ബ്,​ ​നെ​ഫ്രോ​സ്കോ​പ് ​ഇ​വ​യു​ടെ​ ​വ​ലി​പ്പം​ ​കു​റ​ച്ച് ​P​C​N​L​ ​ചെ​യ്യു​ന്ന​ ​രീ​തി​യാ​ണ് ​ഇ​ത്.​ ​ര​ക്ത​ന​ഷ്ടം​ ​വ​ള​രെ​ ​കു​റ​വാ​യി​രി​ക്കും.​ ​വൃ​ക്ക​യി​ലെ​ ​വ​ലി​പ്പ​മു​ള്ള​ ​ക​ല്ലു​ക​ൾ​ 1​ ​സെ.​മീ.​ ​താ​ഴെ​യു​ള്ള​ ​മു​റി​വി​ൽ​ ​കൂ​ടി​ ​പൂ​ർ​ണ​മാ​യി​ ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കു​ന്നു.​ ​തു​റ​ന്നു​ള്ള​ ​ശ​സ്ത്ര​ക്രി​യ​യു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ ​വേ​ദ​ന​ ​നി​സാ​ര​മാ​ണ്.​ ​സാ​ധാ​ര​ണ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​വ​ള​രെ​ ​പെ​ട്ടെ​ന്ന് ​തി​രി​കെ​ ​പോ​കാ​ൻ​ ​സാ​ധി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​P​C​N​L​ ​ചി​കി​ത്സ​യു​ടെ​ ​ആ​ക​ർ​ഷ​ണീ​യ​ത.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KIDNEY STONE, TREATMENT, HEALTH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY