കൊല്ലം: കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി അരുൺകൃഷ്ണൻ, കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ പി.എൻ. ജിൻരാജ്, സംസ്ഥാന സെക്രട്ടറി എ. ബിന്ദു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്. പ്രിയദർശൻ, ജില്ലാ പ്രസിഡന്റ് ആർ. മനോരഞ്ജൻ, ജില്ലാ സെക്രട്ടറി എസ്. ദിലീപ് എന്നിവർ പങ്കെടുത്തു.
ഭാരവാഹികളായി ആർ. മനോരഞ്ജൻ (പ്രസിഡന്റ്), സീന ജെറോം, ഡോ. ജി.എസ്. സന്തോഷ് (വൈസ് പ്രസിഡന്റുമാർ), എസ്. ദിലീപ് (സെക്രട്ടറി), എ. അജി, എ.ആർ. രാജേഷ് (ജോ. സെക്രട്ടറിമാർ), എ.ജി. സന്തോഷ് (ട്രഷറർ), സൗമ്യ ഗോപാലകൃഷ്ണൻ (വനിതാ കൺവീനർ), സി.കെ. നിക്സൺ, എം. പ്രദീപ്കുമാർ, എസ്. മണിലാൽ, സൗമ്യ ഗോപാലകൃഷ്ണൻ, ബെനഡിക്ട് നിക്സൺ, ആർ. വിമൽചന്ദ്രൻ (ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |