SignIn
Kerala Kaumudi Online
Saturday, 20 April 2024 9.24 AM IST

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ധർണ

darna
ഏജിസ് ഓഫീസ് ധർണ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. കെ. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ 13 മണ്ഡലം കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രമായ ഏജീസ് ഓഫീസിനു മുമ്പിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഏജിസ് ഓഫീസ് ധർണ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ ഭാരവാഹി ജയിംസ് റാഫേൽ അദ്ധ്യക്ഷനായി. തൃശൂർ ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ നടത്തിയ സമരം ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് സലാം വെന്മേനാട് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം പി.കെ. ഷാജൻ അദ്ധ്യക്ഷനായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.