തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സുവർണ ദർശനത്തിനുള്ള അവസരം. തിരുവാഭരണങ്ങൾ ചാർത്തി സർവാഭരണ വിഭൂഷിതനായ അഭിഷേക മൂർത്തിയെ ദർശിക്കാനാണ് അവസരം. പങ്കെടുക്കാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിന്റെ വെബ് സൈറ്റായ www.spst.in വഴിയോ നേരിട്ട് വഴിപാട് കൗണ്ടറിലൂടെയോ ബുക്ക് ചെയ്യാം. വൈകിട്ട് 7.30നും 8നും ഇടയിലാണ് സുവർണദർശനം. ഇതിന് വഴിപാട് ചെയ്യുന്നവർക്കും നാല് പേർക്കും ഒറ്റയ്ക്കൽ മണ്ഡപത്തിൽ നിന്ന് ഭഗവാനെ വണങ്ങാം. ഫോൺ 9387259877.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |