SignIn
Kerala Kaumudi Online
Friday, 19 April 2024 11.28 PM IST

സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ രോഗം 12,833, മരണം 142, ടിപിആർ നിരക്ക് 9.7 ശതമാനം

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 142 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,833 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 689 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഇതോടെ ആകെ മരണം 13,235 ആയി. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസർകോട് 709, കണ്ണൂർ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,30,73,669 സാമ്പിളുകളാണ് പരിശോധിച്ചത്.

മലപ്പുറം 1570, തൃശൂർ 1489, തിരുവനന്തപുരം 1359, എറണാകുളം 1418, പാലക്കാട് 819, കോഴിക്കോട് 1238, കൊല്ലം 1235, ആലപ്പുഴ 823, കാസർകോട് 700, കണ്ണൂർ 573, കോട്ടയം 543, പത്തനംതിട്ട 445, വയനാട് 362, ഇടുക്കി 259 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 13, കൊല്ലം, കാസർകോട് 8 വീതം, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട് 6 വീതം, പത്തനംതിട്ട 5, കോട്ടയം 4, തൃശൂർ, വയനാട് 3 വീതം, മലപ്പുറം 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,808 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1378, കൊല്ലം 1672, പത്തനംതിട്ട 436, ആലപ്പുഴ 787, കോട്ടയം 578, ഇടുക്കി 285, എറണാകുളം 1329, തൃശൂർ 1176, പാലക്കാട് 1090, മലപ്പുറം 1045, കോഴിക്കോട് 785, വയനാട് 235, കണ്ണൂർ 612, കാസർകോട് 400 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,09,587 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,903 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,64,100 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 24,803 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2234 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ.എട്ടിന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.