ആലുവ: എൻ.വൈ.സി ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ രത്തൻ കന്യാ അവാർഡ് 33 വർഷം പബ്ലിക്ക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസറായി സേവനമനുഷ്ടിച്ച കെ.പി.തങ്കമണി, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് പി.ബി.ബിന്ദു,ആശാവർക്കർ എ.സി. ബിന്ദു എന്നിവർക്ക് സമ്മാനിച്ചു. ആലുവ ബ്ലോക്ക് പ്രസിഡന്റ് അഷ്കർ സലാം അദ്ധ്യക്ഷത വഹിച്ചു.എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് എന്നിവർ അവാർഡ് നൽകി. ഷാജിർ ആലത്തിയൂർ, ബാലസുബ്രഹ്മണ്യൻ, അനൂബ് നൊച്ചിമ, അബ്ദുൽ ജബ്ബാർ, ആഷിക്ക് പാലക്കൽ, അസ്ലം അൻസാർ, നിഹാദ് ഹനീഫ,മൈക്കിൾ ജാക്സൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |