SignIn
Kerala Kaumudi Online
Friday, 19 April 2024 7.29 PM IST

കണ്ണില്ലാത്ത ക്രൂരത വീണ്ടും,​ വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നു,​ ജ‌ഡം കടലിലെറിഞ്ഞു

kk

തിരുവനന്തപുരം: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി വളർത്തുനായ. വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം. വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊല്ലുകയായിരുന്നു,​ ശേഷം ജ‌ഡം കടലിലുമെറിഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേർ ചേർന്നു ക്രൂരമായി തല്ലിക്കൊന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പതിവ് പോലെ കടപ്പുറത്തു കളിക്കാൻ പോയ ബ്രൂണോ എന്ന നായ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയിൽ വിശ്രമിക്കവെയാ ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വീഡിയോയിൽ മറ്റൊരു യുവാവ് പകർത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകൾ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദിക്കുന്നതും വിഡിയോയിൽ കാണാം.കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലിൽ എറിയുകയായിരുന്നു. നായയുടെ ഉടമ ക്രിസ്തുരാജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.