തുരുത്തി: പിണറായി സർക്കാരിന്റെ ഒത്താശയോടെ അരങ്ങേറിയ വനംകൊള്ളയിൽ പ്രതിഷേധിച്ച് ബി.ജെ.പി തുരുത്തിയിൽ പദയാത്ര നടത്തി. തുരുത്തി മേഖലയുടെ നേത്യത്വത്തിൽ നടത്തിയ പദയാത്ര തുരുത്തി ഓഫീസിൽ നിന്ന് ആരംഭിച്ച് മിഷൻ പള്ളി, തുരുത്തി പള്ളി തുടങ്ങിയ പ്രദേശം ചുറ്റി പുന്നമൂട് ജംഗ്ഷനിൽ സമാപിച്ചു. യോഗം സംസ്ഥാന സമിതിയംഗം കെ.ജി രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വാഴപ്പള്ളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ഡി കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ബിജു മങ്ങാട്ടുമഠം, രാജീവ് കൃഷ്ണൻ, അശോക് കുമാർ, സൂരജ് ആർ, അരുൺ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |