കൊട്ടാരക്കര: കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ 5 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭർതൃഗൃഹത്തിൽ മരണപ്പെട്ട വിസ്മയയുടെ ഭർത്താവ് കിരൺ, അഞ്ചാലുംമൂട് മതിലിൽ വീടാക്രമണ കേസിലെ നാല് പ്രതികൾ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നെയ്യാറ്റിൻകര ജയിലിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പേരിലേക്ക് രോഗം പടർന്നിട്ടുണ്ടാകുമെന്നും ആശങ്കയുണ്ട്. മറ്റ് തടവുകാരെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കും. ജയിലിൽ അണുനശീകരണം നടത്തി. കനത്ത ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |