കോട്ടയം: സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വനിതകൾക്കും ഗ്രൂപ്പുകൾക്കും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ വായ്പാ പദ്ധതികളിലേക്ക് അപേക്ഷിക്കാം. നിശ്ചിത വരുമാന പരിധിയില്‍ പെട്ട 18 നും 55 നുമിടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് ആറു ശതമാനം പലിശ നിരക്കിൽ നൽകുന്ന വായ്പ അഞ്ച് വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. അപേക്ഷാ ഫോറം www.kswdc.com എന്ന സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം വനിതാ വികസന കോർപ്പറേഷൻ, കോട്ടയം ജില്ലാ ഓഫീസിൽ നൽകണം. ഫോൺ: 9446415014, 9495233415
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |