SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.20 PM IST

ഗ്രേസ് മാർക്ക് ഇല്ല; വിദ്യാർത്ഥികൾക്ക് പ്രതിഷേധം

gracemark

​​​​

തിരുവനന്തപുരം: എസ്.എസ്.എൽ.സി,​ ഹയർ സെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. കൊവിഡിനിടയിലും നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായ തങ്ങൾക്ക് ഗ്രേസ് മാർക്ക് നിഷേധിക്കുന്നത് നീതികേടാണെന്ന് എൻ.എസ്.എസ്,​ എൻ.സി.സി,​ എസ്.പി.സി,​ സ്കൗട്ട് ആൻഡ് ഗൈഡ്സ്,​ ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവയിൽ അംഗങ്ങളായ വിദ്യാർത്ഥികൾ പറയുന്നു.

കഴിഞ്ഞ അദ്ധ്യയന വർഷം പ്രവർത്തനങ്ങളൊന്നും നടന്നില്ലെങ്കിലും അതിന് മുമ്പുള്ള വർഷങ്ങളിൽ വിവിധ പരിപാടികളിൽ പങ്കാളികളായവരാണ് ഇവരെല്ലാം. കൊവിഡ് കാലത്ത് വിവിധ സേവനപ്രവർത്തനങ്ങളിലും പങ്കെടുത്തു. തങ്ങൾക്ക് അർഹമായ രീതിയിൽ ഗ്രേസ് മാർക്ക് നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ, ഒരു വിഭാഗം കുട്ടികൾക്കായി മാത്രം തീരുമാനത്തിൽ മാറ്റം വരുത്താനാവില്ലെന്നും ആർക്കും ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്നാണ് തീരുമാനമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GRACEMARK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.