ചങ്ങനാശേരി: പാറേൽ ചാസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹരിത സമൃദ്ധി കാർഷികമേള ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . ചാസ് ഡയറക്ടർ ഫാ.തോമസ് കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജേക്കബ് വാരിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ മാത്യൂസ് ജോർജ്ജ്, പ്രസിഡന്റ് ബാബു വള്ളപ്പുര, തങ്കച്ചൻ പുല്ലുകാട്ട്, ജോസുകുട്ടി കുട്ടംപേരൂർ, മനു മുകുന്ദംകരി എന്നിവർ പങ്കെടുത്തു. പച്ചക്കറി വിത്തുകൾ, തെങ്ങു തൈകൾ, ഫലവൃക്ഷ തൈകൾ, നടീൽ വസ്തുക്കൾ, കോഴിക്കുഞ്ഞുങ്ങൾ എന്നിവ വിപണനമേളയിൽ ലഭിക്കും. ആശാ വർക്കേഴ്സിനെ മുൻസിപ്പൽ ചെയർപേഴ്സൻ സന്ധ്യ മനോജ് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |