തിരുവനന്തപുരം: ഡോക്ടർമാർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കുമെതിരെ നടത്തുന്ന അതിക്രമങ്ങൾ സമൂഹം ശക്തമായി പ്രതിരോധിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി വീണാജോർജ്. ഡോക്ടർമാർ നമ്മുടെ അഭിമാനമാണ്. ഒന്നര വർഷമായി ഡോക്ടർമാർ കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന എല്ലാഡോക്ടർമാരെയും ഡോക്ടേഴ്സ് ദിനത്തിൽ അഭിനന്ദിക്കുന്നു.
മറ്റ് രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും താരതമ്യപ്പെടുത്തിയാൽ ഏറ്റവും കുറച്ച് മരണനിരക്ക് കേരളത്തിലാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരണ നിരക്ക് 0.4 ൽ നിറുത്താൻ കഴിഞ്ഞു. ആരോഗ്യ സംവിധാനങ്ങളുടെയും പ്രത്യേകിച്ച് ഡോക്ടർമാരുടെയും പ്രയത്നം കൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാനായത്.
ഡോക്ടർമാരുടെ മനസ് തളർത്തുന്ന രീതിയിൽ ആരും പെരുമാറരുതെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |