തൃശൂർ: വനംകൊള്ള നടത്തിയ സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി വിവിധ കേന്ദ്രങ്ങളിൽ പദയാത്ര സംഘടിപ്പിച്ചു. പരമാവധി 15 പേർ വീതമുള്ളവർ ചേർന്നുള്ള പദയാത്രകൾ ബൂത്ത് കേന്ദ്രങ്ങളിലായിരുന്നു. പദയാത്രയുടെ സമാപന യോഗം കോർപറേഷൻ ഓഫീസിന് മുന്നിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിനെ സഹായിക്കാൻ അന്വേഷണ സംഘം അഴിമതിയുടെ വ്യാപ്തി ലഘൂകരിക്കുകയാണെന്നും ശരിയായ രീതിയിൽ അന്വേഷിച്ചാൽ കൊള്ളക്കാരുടെ ക്യാപ്റ്റൻ പിണറായിയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്കുമാർ അദ്ധ്യക്ഷനായി. കിഴക്കേക്കോട്ടയിൽ ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ കെ. മഹേഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |