തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ജി-സ്പാർക്ക് വഴി ഓൺലൈനിൽ ലഭ്യമാക്കും. ഇതോടെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതുപോലെ ഇനി കെ.എസ്.ആർ.ടി.സിയിലുള്ളവർക്കും ലീവ്, ശമ്പളം, പി.ഫ് തുടങ്ങിയ എല്ലാ വിവരങ്ങളും വിരൽതുമ്പിൽ ലഭ്യമാകും. ഓരോ ജീവനക്കാരനും സ്വന്തമായ യൂസർ ഐ.ഡി ഉപയോഗിച്ച് പി.എഫ് സബ്സ്ക്രിപ്ഷൻ വിവരം, ശമ്പളബിൽ എന്നിവ കാണാനും കോപ്പിയെടുക്കാനും സാധിക്കും. പൂർണമായി സ്പാർക്കിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ മന്ത്രി അന്റണി രാജു നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |