SignIn
Kerala Kaumudi Online
Friday, 19 April 2024 1.59 PM IST

നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം,​ രോഗികൾ കൂടിയ വാർഡുകൾ അടച്ചുപൂട്ടും

lock

കോഴിക്കോട് : കൊവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിയ സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണം കർശനമാക്കി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോർപ്പറേഷൻ പരിധിയിൽ 60 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൂന്ന് രോഗികളിൽ കൂടുതലുള്ള വാർഡുകളെയും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായും കോർപ്പറേഷൻ പരിധിയിൽ 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 10 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ തദ്ദേശ ഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കും. വാർഡുകളിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും.

 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ

ചേളന്നൂർ ഗ്രാമപഞ്ചായത്ത് 13 കുമാരസ്വാമി വാർഡ്, കോഴിക്കോട് കോർപ്പറേഷൻ വാർഡ് 64 ലെ കിഴക്ക്‌-വടക്ക് സി.ഡി.എ കോളനി, മോന്ത്രവയൽ കിഴക്ക് -തെക്ക് പകൽവീട് അങ്കണവാടി, വടക്ക്-പടിഞ്ഞാറ് റേഷൻകട മുതൽ തെക്ക് -പടിഞ്ഞാറ് ഭവിഷ്യനിധി ഓഫീസ് വരെ

കണ്ടെയ്ൻമെന്റ് സോൺ

മരുതോങ്കര-വാർഡ് 9, കൊടിയത്തൂർ - വാർഡ് 3 മാട്ടുമുറിയിലെ നാല് സെന്റ് കോളനി, മേലെ മാട്ടുമുറി, കട്ടിൽചാൽ എന്നീ പ്രദേശങ്ങൾ. വാർഡ് 2 കാരക്കുറ്റിയിലെ പുൽപറമ്പ്
പ്രദേശം, ചോറോട് -വാർഡ് 6, ചെറുവണ്ണൂർ- വാർഡ് 3, എടച്ചേരി- വാർഡ് 4, കക്കോടി - വാർഡ് 16, 9, കോഴിക്കോട് കോർപ്പറേഷൻ- ഡിവിഷൻ 41, 2, 39, 72, 13, 54, 5, 55, 16, 13, 49. പുതുപ്പാടി- വാർഡ് 7, തുറയൂർ- വാർഡ് 2,
വടകര മുനിസിപ്പാലിറ്റി ഡിവിഷൻ 47.

 നിബന്ധനകൾ (ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്)

കൂടിചേരലുകൾ അനുവദനീയമല്ല.

ആരാധനാലയങ്ങളിൽ പ്രവേശനമില്ല.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല.

അവശ്യസേവനങ്ങളും കടകളും വൈകിട്ട് 7 മണിവരെ.

ഹോട്ടലുകളിൽ പാർസൽ വിതരണം രാത്രി 7.30 വരെ .

ആരോഗ്യ സ്ഥാപനങ്ങൾ സാധാരണനിലയിൽ പ്രവർത്തിക്കും.

ഹാർബറുകൾ, മാളുകൾ, സൂപ്പർ മാർക്കറ്റുകൾ തുറക്കരുത്.

കൊ​വി​ഡ് ​1254​ ​ ടി.​പി.​ആ​ർ​ 11.32%

കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികൾ വീണ്ടും ഉയരുന്നു. 1254 പേർക്കാണ് ഇന്നലെ കൊവിഡ്‌ സ്ഥിരീകരിച്ചത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1239 പേർക്കാണ്‌ രോഗം ബാധിച്ചത്. 11266 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 785 പേർ രോഗമുക്തരായി. 11.32 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 11437 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.  ഉറവിടം വ്യക്തമല്ലാത്തവർ ചെറുവണ്ണൂർ 2, കടലുണ്ടി 2, കക്കോടി 1 , കട്ടിപ്പാറ 1, കിഴക്കോത്ത് 1, കൊയിലാണ്ടി 1, മണിയൂർ 1, പേരാമ്പ്ര 1, പെരുമണ്ണ 1, പുറമേരി 1, വളയം 1, വില്ല്യാപ്പള്ളി 1.  സമ്പർക്കം കോഴിക്കോട്‌ കോർപ്പറേഷൻ 266, അരിക്കുളം 24, അത്തോളി 8, ആയഞ്ചേരി 3, അഴിയൂർ 18, ബാലുശ്ശേരി 16, ചങ്ങരോത്ത് 24, ചാത്തമംഗലം 9, ചെക്കിയാട് 6, ചേളന്നൂർ 10, ചേമഞ്ചേരി 21, ചെങ്ങോട്ട്കാവ് 12, ചെറുവണ്ണൂർ 8, ചോറോട് 22, ഏറാമല 10, ഫറോക്ക് 13, കടലുണ്ടി 20, കക്കോടി 14, കാക്കൂർ 3, കാരശ്ശേരി 2, കട്ടിപ്പാറ 5, കാവിലുംപാറ 3, കായക്കൊടി 3, കായണ്ണ 7, കീഴരിയൂർ 6, കിഴക്കോത്ത് 13, കോടഞ്ചേരി 15, കൊടിയത്തൂർ 13, കൊടുവള്ളി 12, കൊയിലാണ്ടി 31, കുടരഞ്ഞി 2, കൂരാച്ചുണ്ട് 3, കൂത്താളി 2, കോട്ടൂർ 4, കുന്ദമംഗലം 9, കുന്നുമ്മൽ 1, കുരുവട്ടൂർ 17, കുറ്റ്യാടി 6, മടവൂർ 3, മണിയൂർ 10, മരുതോങ്കര 6, മാവൂർ 6, മേപ്പയ്യൂർ 3, മൂടാടി 30, മുക്കം 10, നാദാപുരം 10, നടുവണ്ണൂർ 27, നൻമണ്ട 7, നരിക്കുനി 1, നരിപ്പറ്റ 6, നൊച്ചാട് 12, ഒളവണ്ണ 11, ഓമശ്ശേരി 17, ഒഞ്ചിയം 16, പനങ്ങാട് 13, പയ്യോളി 28, പേരാമ്പ്ര 15, പെരുമണ്ണ 16, പെരുവയൽ 35, പുറമേരി 4, പുതുപ്പാടി 75, രാമനാട്ടുകര 5, തലക്കുളത്തൂർ 5, താമരശ്ശേരി 42, തിക്കോടി 21, തിരുവള്ളൂർ 13, തിരുവമ്പാടി 15, തുറയൂർ 13, ഉള്ള്യേരി 8, ഉണ്ണികുളം 30, വടകര 50, വാണിമേൽ 3, വേളം1, വില്യാപ്പള്ളി 10.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.