റാന്നി : ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. ശബരിമല വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസികളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. നിലയ്ക്കൽ അട്ടത്തോട്, ളാഹ മഞ്ഞ ത്തോട് എന്നിവിടങ്ങളിൽ താമസിക്കുന്നവരെയാണ് കണ്ടത്.
നിലവിലുള്ള സർക്കാർ സംവിധാനങ്ങൾക്ക് പുറമേ സന്നദ്ധ പ്രവർത്തകരുടെയും മറ്റും സഹായത്തോടെ നിരന്തരം കൗൺസിലിംഗുകൾ നടത്തി വ്യക്തിത്വവികസനം ഉയർത്തിയും വിദ്യാഭ്യാസം നൽകിയും ആദിവാസികളെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാനാകുമെന്ന് എം.എൽ.എ പറഞ്ഞു.
കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ആലിച്ചൻ ആറൊന്നിൽ , സി.പി.എം ഏരിയാ കമ്മിറ്റി അംഗം സി.എസ്.സുകുമാരൻ ,വിപിൻ കല്ലുംപുറത്ത്, ജില്ലാ ട്രൈബൽ ഓഫീസർ എസ്.എസ്.സുധീർ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |