പത്തനംതിട്ട : സേവാദൾ നൂറാംവാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ നാളെ ആരംഭിക്കുമെന്ന് എൻ.സി.പി സേവാദൾ സംസ്ഥാന ചെയർമാൻ ടി.കെ.ഇന്ദ്രജിത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ ഇലന്തൂർ കുമാർജിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് പത്തനംതിട്ട പ്രസ്ക്ലബ് ഹാളിൽ ചേരുന്ന യോഗം എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി ഉദ്ഘാടനം ചെയ്യും. സ്ത്രീധനത്തിന് എതിരായുള്ള പ്രചാരണ പരിപാടികൾക്കും അന്നു തുടക്കമാകും. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരൻ നായർ, സേവാദൾ ജില്ലാ ചെയർമാൻ അജേഷ് കോയിക്കൽ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |