ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ധീരതയ്ക്കുള്ള പുരസ്കാര ജേതാക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഒരു ഇന്റർ ആക്ടീവ് വെർച്വൽ മ്യൂസിയം സ്ഥാപിക്കുന്നു. രാജ്യത്തെ ധീരദേശാഭിമാനികളുടെ വീരോചിതമായ പ്രവർത്തനങ്ങളെ ആദരിക്കാൻ ലക്ഷ്യമിട്ട് പ്രതിരോധമന്ത്രാലയമാണ് മ്യൂസിയം ഒരുക്കുന്നത്.
https://www.gallantryawards.gov.in/ എന്ന വെബ്പോർട്ടലിൽ വെർച്വൽ മ്യൂസിയം ലഭ്യമാകും. ഗാലറി ബിൽഡിംഗ്, വാൾ ഓഫ് ഫെയിം, പുരസ്കാര ജേതാക്കളുടെ ചിത്രങ്ങൾ, അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള പുരസ്കാര ഗാലറി, യുദ്ധ സ്മാരകങ്ങളിലൂടെ ഉള്ള സഞ്ചാരം തുടങ്ങിയ വിഭാഗങ്ങളിലായി ഒരു ത്രി ഡി അനുഭവം ലഭിക്കുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കുക. 'വാർ റൂം' എന്ന പേരിൽ യോദ്ധാക്കളുടെ വീരഗാഥകൾ പ്രദർശിപ്പിക്കുന്ന പ്രത്യേക വിഭാഗവും ഉണ്ടാകും. ആനിമേഷൻ വീഡിയോകളും ഇവിടെ കാണാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |