കോഴിക്കോട് : ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഡോക്ടേഴ്സ് ദിനാചരണം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഓൺലൈനായി നടക്കും. ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സഖറിയാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും. മുൻ ദേശീയ പ്രസിഡന്റ് ഡോ. മാർത്താണ്ഡൻ പിള്ള വിശിഷ്ടാതിഥിയായി സംബന്ധിക്കും. സംസ്ഥാന സെക്രട്ടറി ഡോ.ഗോപികുമാർ ചടങ്ങിൽ പങ്കെടുക്കും.
ഡോ. എം.ജി. ഉഷാഭായ്,ഡോ. പി. വിജയൻ, ഡോ. വി.കെ.ഗോപി,
ഡോ. അജിത്ത് ഭാസ്കർ എന്നിവർക്ക് ഈ വർഷത്തെ ബെസ്റ്റ് ഡോക്ടർ അവാർഡ് സമ്മാനിക്കും.
ഐ.എം.എ സേഫ് മദർഹുഡ് വീക്കിന്റെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |