SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.25 PM IST

ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വം ,​ നൂറിന്റെ നിറവിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

hhh

ബീജിംഗ് : ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഭരണ നേതൃത്വമായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നൂറു വയസ്. രാജ്യം ഭരിക്കുന്ന ഏക ഭരണകക്ഷി കൂടിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി.സി.പി) യാണ് പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈന സ്ഥാപിച്ചത്. സോവിയറ്റ് യൂണിയന്റേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫാർ ഈസ്റ്റേൺ ബ്യൂറോയുടെയും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഫാർ ഈസ്റ്റേൺ സെക്രട്ടേറിയറ്റിന്റെയും സഹായത്തോടെയാണ് ചൈനയിൽ 1921 ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത്.

ചെൻ ഡക്സിയു, ലി ദാവാവോ എന്നിവരാണ് പാർട്ടിയുടെ സ്ഥാപക നേതാക്കൾ. അക്കാലത്ത് നിലനിന്നിരുന്ന അടിച്ചമർത്തൽ ഭരണത്തിൽ നിന്ന് മോചനം നേടാൻ ജനങ്ങൾ പാർട്ടിയിൽ പ്രതീക്ഷയർപ്പിച്ചു. ചൈനീസ് ആഭ്യന്തരയുദ്ധത്തിന് ശേഷം 1949 ഒക്ടോബർ 1 ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു.പാർട്ടി രൂപീകൃതമായി നൂറു വർഷത്തിനിപ്പുറവും ചൈനയിൽ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പാർട്ടിയാണ്. രാജ്യത്തെ സായുധ സേന, പീപ്പിൾസ് ലിബറേഷൻ ആർമി, കോടതി തുടങ്ങിയ പ്രമുഖ ഭരണഘടന സ്ഥാപനങ്ങളുടെയെല്ലാം നിയന്ത്രണ കേന്ദ്രം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.

ജൂലായ് ഒന്നിന് അതായത് ഇന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായതിന്റെ നൂറാം വാർഷികം ചൈന ഔദ്യോഗികമായി ആഘോഷിക്കുന്നത്. ഇതിനും ദിവസ
ങ്ങൾക്ക് മുൻപ് തന്നെ രാജ്യത്ത് ആഘോഷ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.

ചൈനയിലെ ബേർഡ് നെസ്റ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷ പരിപാടിയിൽ പതിനായിരക്കണക്കിന് കലാകാരന്മാരാണ് അണിനിരന്നത്. അതേ സമയം ഒരു കാലത്ത് അടിമത്വത്തിനും ഏകാതിപത്യ ഭരണത്തിനുമെതിരെ പോരാടിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് രാജ്യത്ത് ഏകാതിപത്യം നടത്തുകയാണെന്ന വിമർശനമുയരുന്നുണ്ട്. ചൈനയിൽ നിലനിൽക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് വിമർശകർ ഇതിന് തെളിവായി ഉയർത്തിക്കാട്ടുന്നത്. ഏതായാലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിറകിലേറി ചൈന ഇന്ന് വൻ ശക്തിയായ അമേരിക്ക പോലും ഭയപ്പെടുന്ന സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നത് തർക്കമില്ലാത്ത കാര്യമാണ്.

പാർട്ടി ഘടന
ഓരോ അഞ്ചാം വർഷവും വിളിച്ചു ചേർക്കുന്ന നാഷണൽ കോൺഗ്രസാണ് സി.സി.പിയുടെ ഏറ്റവും ഉയർന്ന സംഘടന സ്ഥാപനം. നാഷണൽ കോൺഗ്രസ് സെഷനുകളുടെ അഭാവത്തിൽ കേന്ദ്രകമ്മിറ്റിയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാപനം. എല്ലാ പ്രധാന ചുമതലകളും പോളിറ്റ് ബ്യൂറോയ്ക്കും സ്റ്റാന്റിംഗ് കമ്മിറ്റിക്കുമാണ്. 2012 നവംബർ 15 ന് നടന്ന 18ാമത് കേന്ദ്ര കമ്മിറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ഷി ജിൻപിങ്ങാണ് ഇപ്പോൾ പാർട്ടിയുടേയും രാജ്യത്തിന്റേയും ഭരണത്തലവൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.