SignIn
Kerala Kaumudi Online
Thursday, 25 April 2024 1.10 PM IST

പോത്തുകളെ ടിപ്പർ ലോറിക്ക് പുറകിൽ കെട്ടിവലിച്ച് ക്രൂരത

arrest

കൊല്ലം: പോത്തുകളെ കെട്ടിവലിച്ചുകൊണ്ടുവന്ന ടിപ്പർ ലോറി നാട്ടുകാർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ പള്ളിമുക്ക് ചകിരിക്കടയിലാണ് സംഭവം. തട്ടാമല ഭാഗത്തുനിന്ന് രണ്ടു പോത്തുകളെ ടിപ്പർലോറിയുടെ പുറകിൽ ചങ്ങലയ്ക്ക് ബന്ധിച്ചുകൊണ്ടുവരുകയായിരുന്നു. ഇതു കണ്ട നാട്ടുകാർ സംഘടിച്ച് വണ്ടി തടയുകയായിരുന്നു. തുടർന്ന് ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ തടഞ്ഞുവച്ചു. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ടിപ്പർ ലോറിയിലുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പോത്തുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ടിപ്പർ ലോറിയുടെ പുറകിലെ ലോഡിംഗ് ഡോറിലാണ് പോത്തിനെ ബന്ധിപ്പിച്ച ചങ്ങല കെട്ടിയിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.